ഇസ്താംബൂൾ: കൊറോണ വ്യാപനം തടയാൻ തുർക്കിയിൽ 20 വയസ്സിന് താഴെയുള്ളവർക്ക് കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്ച അർദ്ധ രാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ടെലിവിഷൻ അറിയിച്ചു.
ഇസ്താംബുൾ, അങ്കാറ ഉൾപ്പെടെ 31 നഗരാതിർത്തികൾ അടച്ചുപൂട്ടും. അവശ്യസാധനങ്ങൾക്ക് ഒഴികെ വാഹന ഗതാഗതം അനുവദിക്കില്ല. 15 ദിവസത്തേക്ക് ഈ നഗരങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ വാഹനങ്ങളെ കടത്തിവിടില്ല. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക പറഞ്ഞു. 20,921 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.