അങ്കാറ: നാഷനല്‍ സ്‌പേസ് പ്രോഗ്രാമിെൻറ ഭാഗമായി 2023ല്‍ തുര്‍ക്കി ചന്ദ്രനിലേക്ക് പേടകമയക്കുമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. തുര്‍ക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ആദ്യ ലാന്‍ഡിങ്. 2023 അവസാനത്തോടെ അന്താരാഷ്ട്ര സഹകരണത്തോടെ ചന്ദ്രെൻറ ഭ്രമണപഥത്തിലെത്തുമെന്നും ഉർദുഗാൻ അറിയിച്ചു.
ആരുമായാണ് അന്താരാഷ്ട്ര സഹകരണമുണ്ടാവുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞമാസം ഉർദുഗാൻ ടെസ്‌ല സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായി സംസാരിച്ചിരുന്നു. സ്‌പേസ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സഹകരണമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.