ട്രംപിൻെറ വാർത്തസമ്മേളനത്തിലെ ചില പരാമർശങ്ങൾ വെട്ടിമാറ്റി യു.എസ്​ ചാനലുകൾ

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾ ട്രംപിൻെറ വാർത്തസമ്മേളനത്തിലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വെട്ടിമാറ്റി അമേരിക്കയിലെ ചാനലുകൾ. വ്യാജ ആരോപണങ്ങളാണ്​ ട്രംപ്​ ഉന്നയിച്ചതെന്നും ഇത്​ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ്​ ചാനലുകളുടെ നടപടി.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നതിൻെറ തെളിവുകൾ ഹാജരാക്കാൻ ട്രംപിന്​ സാധിച്ചിട്ടില്ല. ഇതിൻെറ പശ്​ചാത്തലത്തിൽ കൂടിയാണ്​ വാർത്ത സമ്മേളനത്തിലെ ട്രംപിൻെറ പരാമർശങ്ങൾ വെട്ടിമാറ്റാൻ ചാനലുകൾ തീരുമാനിച്ചത്​. എം.എസ്​.ബി.എൻ.സി, എൻ.ബി.സി, സി.ബി.സി, എ.ബി.സി ന്യൂസ്​ എന്നി ചാനലുകളാണ്​ ട്രംപിൻെറ വാർത്തസമ്മേളനത്തിലെ ചില ഭാഗങ്ങൾ വെട്ടിമാറ്റിയത്​.

അതേസമയം, ട്രംപിൻെറ ആരോപണങ്ങൾക്ക്​ കോടതികളിലും തിരിച്ചടിയേറ്റു. ജോർജിയ, മിഷിഗൺ തുടങ്ങിയ കോടതികൾ ട്രംപിൻെറ ഹരജി തള്ളി. ഫിലാഡൽഫിയയിലെ കോടതിയിലും ട്രംപിന്​ തിരിച്ചടിയുണ്ടായി.

Tags:    
News Summary - TV networks cut away as Trump lies again about result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.