മോസ്കോ: മോസ്കോ നഗരത്തിന് തെക്കുപടിഞ്ഞാറായി നരോ-ഫോമിൻസ്‌ക് ജില്ലയിൽ സൈനിക താവളത്തിന്റെ സ്റ്റോറേജ് യൂണിറ്റുകൾക്ക് സമീപം രണ്ട് ഡ്രോണുകൾ വെടിവച്ചു വീഴ്ത്തി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് റീജിയണൽ ഗവർണർ പറഞ്ഞു. സംഭവത്തിൽ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. റഷ്യൻ സൈന്യം പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിക്കാൻ യുക്രെയ്ൻ പ്രത്യാക്രമണം നടത്തുന്നതിനിടെയാണ് സംഭവം.
യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന റഷ്യൻ പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ കഴിഞ്ഞ കുറെ ആഴ്ചകളായി വ്യാപകമാണ്. യുക്രെയ്നിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയുള്ള മോസ്കോയും അതിന്റെ ചുറ്റുപാടുകളുമാണ് സ്ഥിരം ആക്രമണങ്ങൾ നേരിടുന്നത്. മേയ് തുടക്കത്തിൽ, ക്രെംലിനിന് മുകളിൽ രണ്ട് ഡ്രോണുകളെ വെടിവെച്ചിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.