ഡൈവിങ്ങിനിടെ സ്കൈഡൈവിങ് പരിശീലകനും മറ്റൊരാളും വിമാനത്തിൽ നിന്ന് വീണുമരിച്ചു

സിഡ്നി: ഡൈവിങ്ങിനിടെ രണ്ട് പേർ വിമാനത്തിൽ നിന്ന് വീണുമരിച്ചു. സ്കൈഡൈവിങ് പരിശീലകനും കൂടെ ഡൈവ് ചെയ്തയാളുമാണ് ഡൈവിങ്ങിനിടെ വിമാനത്തിൽ നിന്ന് വീണുമരിച്ചത്. വിമാനത്തിനുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് നിഗമനം.

രണ്ടുപേരും പാരച്യൂട്ടിൽ നിന്നും വിമാനത്താവളത്തിന്‍റെ റൺവേയിൽ വീഴുകയായിരുന്നു. വീണയുടൻ രണ്ടുപേരും മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. ആസ്ട്രേലിയൻ സുരക്ഷാ ബ്യൂറോ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.

അഡ്രിനാലിൻ സ്കൈഡ്രൈവ് ഗോൾബോൺ സ്കോട്ട് മാർഷൽ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം ശപിക്കപ്പെട്ട ദിവസമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. 

Tags:    
News Summary - Two skydivers die after falling from plane in Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.