കറാച്ചി: പാകിസ്താനിലെ ഗ്വാഡർ തുറമുഖത്തിന് സമീപം ചൈനീസ് എൻജിനീയർമാരുമായി സഞ്ചരിച്ച സൈനിക വാഹനവ്യൂഹത്തെ ആക്രമിച്ച രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പാകിസ്താനിലെ സംഘർഷമേഖലയായ ബലൂചിസ്താൻ പ്രവിശ്യയിലാണ് വൻ സാമ്പത്തിക നിക്ഷേപമുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ പ്രധാന കേന്ദ്രമായ ഗ്വാഡർ തുറമുഖമുള്ളത്. ഞായറാഴ്ച രാവിലെ 10ഓടെ ചെറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് ഇന്റർസർവിസസ് പബ്ലിക് റിലേഷൻ (ഐ.എസ്.പി.ആർ) അറിയിച്ചു. സൈന്യത്തിന്റെ ശക്തമായ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ സൈനികർക്കോ മറ്റുള്ളവർക്കോ പരിക്കില്ലെന്ന് ഐ.എസ്.പി.ആർ അറിയിച്ചു. ആക്രമണത്തിൽ ചൈനീസ് പൗരന്മാർക്ക് പരിക്കേറ്റിട്ടില്ലെന്ന് കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റ് അറിയിച്ചു. തങ്ങളുടെ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോൺസുലേറ്റ് പാക് അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.