അടുത്ത മാസമാണ് ചൈനയിലെ ബീജിങിൽ ശൈത്യകാല ഒളിമ്പിക്സ് അരങ്ങേറുക. ഒളിമ്പികസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് തുർക്കിയിലുള്ള ഉയ്ഗൂർ മുസ്ലിംകൾ. ബഹിഷ്കരണ ആഹ്വാനവുമായി
ഉയ്ഗൂറുകൾ ഇസ്താംബൂൾ തെരുവിൽ പ്രതിഷേധ പ്രകടനവും നടത്തി. ചൈനയുടെ ന്യൂനപക്ഷ വിരുദ്ധതയിൽ ലോകരാജ്യങ്ങൾ പ്രതികരിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. തുർക്കി ഒളിമ്പിക്സ് കമ്മിറ്റി ഓഫിസിന്
മുന്നിൽ നടന്ന പ്രകടനത്തിൽ നിരവധി പേർ അണിനിരന്നു. കിഴക്കൻ തുർക്കിസ്ഥാന്റെ സ്വാതന്ത്ര്യസമര സംഘടനയുടെ നിലയും വെളുപ്പും വർണത്തിലുള്ള പതാക വീശിയാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. 'ചൈന
വംശഹത്യ ഒളിമ്പിക്സ് നിർത്തൂ, വംശഹത്യ അവസാനിപ്പിക്കൂ, ചൈന ക്യാമ്പുകൾ അടച്ചുപൂട്ടൂ' എന്നീ മുദ്രാവാക്യങ്ങളും പ്രതിഷധക്കാർ ഉയർത്തി. ഉയ്ഗൂറുകൾക്കെതിരെ എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകളും തുടരുന്ന
ചൈനക്ക് ഒളിമ്പിക്സ് പരിപാടിക്ക് ആഥിതേയത്വം വഹിക്കാൻ അവകാശമില്ലെന്ന് ഉയ്ഗൂർ വീട്ടമ്മയായ മുനവ്വർ ഒസ്യഗൂർ പറഞ്ഞു. മുനവ്വറിന്റെ നിരവധി ബന്ധുക്കൾ ചൈനീസ് തടവറയിലാണ്. സിൻജിയാങിലെ ചൈനീസ്
ക്യാമ്പുകളിൽ ഉയ്ഗൂർ മുസ്ലിംകൾ അടക്കമുള്ള പത്ത് ലക്ഷം ന്യൂനപക്ഷങ്ങൾ തടവറയിലുണ്ടെന്ന് യുനൈറ്റഡ് നേഷൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.