ലണ്ടൻ: ബ്രിട്ടനിൽ വീട് നവീകരിക്കാനായി അടിത്തറ പൊളിച്ച ദമ്പതികൾ ഞെട്ടി. അടുക്കളയുടെ തറഭാഗത്തുനിന്ന് 264 സ്വർണനാണയങ്ങളാണ് വീട്ടുകാർക്ക് കിട്ടിയത്. യു.കെ മാധ്യമമായ ദ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പൗരാണിക കാലത്തുള്ള ഈ സ്വർണനാണയങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കയാണ് ദമ്പതികൾ. ഏതാണ്ട് 2.3 കോടി രൂപ വില വരുന്ന നാണയങ്ങളാണിത്.
സ്വർണ നാണയങ്ങൾ ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനം. 10 വർഷമായി നോർത്ത് യോർക് ഷൈറിൽ താമസിക്കുന്ന ദമ്പതികളുടെ പേര് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏതാണ്ട് 400 വർഷം പഴക്കമുള്ള നാണയങ്ങളാണിത്. 18ാം നൂറ്റാണ്ടിൽ പണിത വീടിന്റെ അടുക്കളയുടെ തറ നീക്കിയപ്പോഴാണ് കോടികളുടെ മൂല്യമുള്ള സ്വത്ത് ഇരിക്കുന്ന പെട്ടി ദമ്പതികളുടെ ശ്രദ്ധയിൽ പെട്ടത്.
ഏതാണ്ട് കൊക്കോ കോളയുടെ ബോക്സിനു സമാന വലിപ്പമുള്ള പെട്ടിയായിരുന്നു അത്. ആദ്യം വീട്ടുകാർ കരുതിയത് പെട്ടിയിൽ ഇലക്ട്രിക് കേബിൾ ആയിരിക്കുമെന്നാണ്. പെട്ടി തുറന്നപ്പോഴാണ് കണ്ണുമിഴിച്ചുപോയത്. ഇതിനു മുമ്പ് മധ്യപ്രദേശിലെ ധാർ ജില്ലയിൽ വീടു പൊളിച്ചപ്പോൾ 60 ലക്ഷം രൂപ മൂല്യമുള്ള 86 സ്വർണ നാണയങ്ങൾ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.