ലണ്ടൻ: നിക്ക് ജെയിംസ് ഓൺലൈൻ പർച്ചേസായി ഓർഡർ ചെയ്തത് ഒരു സഞ്ചി ആപ്പിളുകളായിരുന്നു. എന്നാൽ, ഓർഡർ ചെയ്ത സാധനം വീട്ടിലെത്തിയപ്പോൾ ആ അമ്പതുകാരൻ ഞെട്ടി. ആപ്പിളിന് ഓർഡർ ചെയ്ത അദ്ദേഹത്തിന് അതിനോടൊപ്പം ലഭിച്ചത് കിടിലനൊരു ആപ്പിൾ ഐഫോൺ എസ്.ഇ.
എന്താണ് സംഭവിച്ചത് എന്ന് ആശ്ചര്യപ്പെട്ട നിക്കിന് കമ്പനി അധികൃതരുടെ വിശദീകരണമെത്തി. ആപ്പിളിന് പകരം ആപ്പിൾ ഐഫോൺ മാറി അയച്ചതൊന്നുമല്ല. ഓൺലൈൻ സമ്മാനപദ്ധതിയുടെ ഭാഗമായി ഐ ഫോൺ സൗജന്യമായി നൽകിയതാണ്. യു.കെയിൽ ഉടനീളമുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോയിൽ സാധനങ്ങൾക്ക് ഓർഡർ നൽകിയപ്പോഴാണ് സമ്മാനമായി ഐഫോൺ അടിച്ചത്.
'ടെസ്കോക്ക് നന്ദി. കഴിഞ്ഞ ദിവസം ഒാർഡർ ചെയ്ത സാധനങ്ങൾ എടുത്തപ്പോൾ അതിൽ വലിയൊരു ആശ്ചര്യമുണ്ടായിരുന്നു-ഒരു ആപ്പിൾ ഐഫോൺ എസ്.ഇ. ആപ്പിൾ ഓർഡർ ചെയ്തപ്പോഴാണ് ആപ്പിൾ ഐ ഫോൺ കിട്ടിയത്. ഏാതായാലും മക്കൾക്ക് ഏറെ സന്തോഷമായി.' -നിക്ക് ട്വീറ്റ് ചെയ്തു. ബിസിനസ് പ്രൊമോഷന്‍റെ ഭാഗമായാണ് ടെസ്കോ ഇത്തരം സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.