ലണ്ടൻ: ചാഗോസ് ദ്വീപിലെ ശ്രീലങ്കൻ അഭയാർഥികളെ സുരക്ഷിതമായ മൂന്നാമതൊരു രാജ്യത്തേക്ക് അയക്കാൻ തീരുമാനിച്ച് ബ്രിട്ടൻ. സ്വമേധയാ ശ്രീലങ്കയിലേക്ക് മടങ്ങാൻ തയാറുള്ളവർക്ക് അതിന് സൗകര്യമൊരുക്കും. ചാഗോസ് ദ്വീപ്സമൂഹത്തിന് മേലുള്ള പരമാധികാരം സംബന്ധിച്ച് മൊറീഷ്യസും യു.കെയും തർക്കത്തിലാണ്.
ദ്വീപ് മൊറീഷ്യസിന് നൽകണമെന്നാണ് ഐക്യരാഷ്ട്രസഭ വിധിച്ചത്. 120ലേറെ ശ്രീലങ്കക്കാർ ഇവിടെ അഭയാർഥികളായി എത്തിയിട്ടുണ്ട്. ശ്രീലങ്കക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര അഭിഭാഷക സംഘടനയായ ഗ്ലോബൽ തമിഴ് ഫോറം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.