വളർത്തുനായ് വിഴുങ്ങിയ ആപ്പിളിന്റെ ഇയർപോഡ് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തിട്ടും ഞെട്ടൽ മാറാതെ ഉടമ. റെയ്ച്ചൽ ഹിക്ക് എന്ന 22 കാരിയുടെ പ്രിയങ്കരനായ വളർത്തുനായ് ജിമ്മിയാണ് അബദ്ധത്തിൽ ഇയർപോഡ് വിഴുങ്ങിയത്. ചാർജിങ് കെയ്സ് അടക്കമാണ് ജിമ്മി വയറ്റിനകത്താക്കിയത്.
ലണ്ടനിലെ ഹള്ളിൽ കഴിഞ്ഞ ഈസ്റ്റർ ദിനത്തിലായിരുന്നു സംഭവം. ഈസ്റ്ററിന് നായ്ക്കുട്ടിക്ക് ഭക്ഷണം നൽകുന്നതിനിടെ അബദ്ധത്തിൽ പോക്കറ്റിൽ നിന്ന് ഇയർപോഡ് തറയിൽ വീഴുകയായിരുന്നു. നിമിഷങ്ങൾക്കം സമീപത്തുണ്ടായിരുന്ന ജിമ്മി ഇയർപോഡ് വിഴുങ്ങി. നായ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുന്നതിന് മുേമ്പ സമീപത്തെ മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു റെയ്ച്ചൽ.
ശസ്ത്രക്രിയ നടത്തി ഇയർപോഡ് പുറത്തെടുക്കുക മാത്രമാണ് പോംവഴിയെന്നായിരുന്നു ഡോക്ടറുടെ മറുപടി. എക്സ്റേയിൽ നായുടെ വയറ്റിൽ ഇയർപോഡ് കണ്ടെത്തുകയും ചെയ്തു. ബാറ്ററി ആസിഡ് നായ്യുടെ ശരീരത്തിലെത്തിയാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയതോടെ മനസില്ലാ മനസോടെ റെയ്ച്ചൽ ശസ്ത്രക്രിയക്ക് സമ്മതിക്കുകയായിരുന്നു.
തുടർന്ന് ശസ്ത്രക്രിയ നടത്തി ജിമ്മിയുടെ വയറ്റിൽനിന്ന് ഇയർപോഡ് എടുത്തു. ജിമ്മി ആരോഗ്യവാനായിരിക്കുേമ്പാഴും മറ്റൊരു ഞെട്ടലിലാണ് റെയ്ച്ചൽ. ഇയർപോഡിന് നായ് കടിച്ചെടുത്തപ്പോഴുണ്ടായ പോറലല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് റെയ്ച്ചലിനെ അത്ഭുതപ്പെടുത്തിയത്. ഇയർപോഡ് പുറത്തെടുത്തപ്പോഴും അവയുടെ ചാർജിങ് ലൈറ്റ് തെളിയുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.