റഷ്യ സാധാരണക്കാരെ ബന്ദികളാക്കിയെന്നും ഒഴിപ്പിക്കൽ തടയുന്നുവെന്നും യുക്രെയ്ൻ

റഷ്യയുടെ അധിനിവേശ സേന യുക്രെയ്നിലെ സാധാരണക്കാരായ ജനങ്ങളെ ബന്ദികളായി പിടികൂടുന്നെന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് തടസം നിൽക്കുകയാണെന്നും യുക്രെയ്ൻ. യുക്രെയ്ൻ നഗരമായ മരിയാ​പോളിൽ ഇത്തരത്തിൽ നിരവധി സിവിലയൻമാരെ റഷ്യ ബന്ദിയാക്കിയിരിക്കുകയാണെന്ന് യുക്രെയ്ൻ ആരോപിച്ചു.

യുക്രേനിയൻ നഗരങ്ങളായ കൈവ്, മരിയപോൾ, ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് സിവിലിയന്മാർക്ക് പലായനം ചെയ്യാൻ റഷ്യ വീണ്ടും താൽക്കാലിക വെടിനിർത്തലും സുരക്ഷിത ഇടനാഴികൾ സ്ഥാപിക്കലും പ്രഖ്യാപിച്ചിരുന്നു. അതേസമയം മറ്റിടങ്ങളിൽ രൂക്ഷമായ പോരാട്ടം തുടരുകയാണ്. 

Tags:    
News Summary - Ukraine accuses Russia of holding civilians hostage in Mariupol, preventing evacuation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.