കിയവ്: യുക്രെയ്നിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയും തലസ്ഥാനമായ കിയവിലെ പ്രധാന അടയാളങ്ങളിലൊന്നുമായ ‘മാതൃരാജ്യ’ പ്രതിമയിൽനിന്ന് സോവിയറ്റ് ഭരണകാലത്തെ മുദ്ര നീക്കി. അരിവാൾ ചുറ്റിക മുദ്ര നീക്കി പകരം യുക്രെയ്നിന്റെ ഔദ്യോഗിക മുദ്രയായ ട്രൈസുബാണ് സ്ഥാപിച്ചത്. കമ്യൂണിസ്റ്റ് ഭൂതകാലത്തിൽനിന്ന് യുക്രെയ്നിന്റെ സാംസ്കാരിക സ്വത്വം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. റഷ്യക്കെതിരായ പോരാട്ടത്തിൽ ആശയപരവും സാംസ്കാരികവുമായ യുദ്ധമുന്നണിയിൽകൂടി നിലയുറപ്പിക്കുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് ആക്ടിങ് സാംസ്കാരിക മന്ത്രി റൊസ്റ്റിസ്ലാവ് കറന്റീയേവ് പറഞ്ഞു. 1981ൽ നിപ്രോ നദിക്കരയിൽ രണ്ടാം ലോകയുദ്ധ മ്യൂസിയത്തിന്റെ ഭാഗമായാണ് 200 അടിയുള്ള ധീരയായ വനിത പടയാളിയുടെ പ്രതിമ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.