യുക്രെയ്നിൽ ലക്ഷ്യം കാണുന്നതുവരെ പിൻമാറില്ല-റഷ്യ

കിയവ്: യുക്രെയ്നിൽ ലക്ഷ്യം കാണുന്നതു വരെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്. അതിനിടെ, സെവറൊഡേണേട്സ്കിന്റെ 20 ശതമാനം ഭാഗങ്ങൾ യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചു. നഗരത്തിന്റെ 70 ശതമാനം ഭാഗങ്ങളും റഷ്യ കൈയടക്കിയതായാണ് നേരത്തേ ലുഹാൻസ്ക് ഗവർണർ​ സെർഹി ഹെയ്ദെ അറിയിച്ചിരുന്നത്. കിഴക്കൻ ഡോൺബാസ് മേഖലയിൽ കനത്ത വ്യോമാക്രമണമാണ് നടക്കുന്നതെന്ന് യു.കെ സൈനിക ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ലുഹാൻസ്ക്, ഡോൺബസ്, ഡൊണേട്സ്ക്, മരിയുപോൾ,ഖേഴ്സൺ എന്നിവയാണ് റഷ്യ മുന്നേറ്റം തുടരുന്ന യുക്രെയ്ൻ നഗരങ്ങൾ. അതേസമയം, അന്തിമജയം യുക്രെയ്ൻ ജനതക്കു തന്നെയാ​കുമെന്നും റഷ്യൻ അധിനിവേശം യുദ്ധക്കുറ്റവും വിദ്വേഷവും അല്ലാതെ മറ്റൊന്നുമല്ലെന്നും പ്രസിഡന്റ് വൊളാദിമിർ സെലൻസ്കി തുറന്നടിച്ചു. റഷ്യ തടവിലാക്കിയ അസോവ് സൈനികരെ കണ്ടെത്തിയതായും യുക്രെയ്ൻ ഇന്റലിജൻസ് അറിയിച്ചു. മരിയുപോളിൽ നിന്നാണ് ഇവരെ പിടികൂടിയത്. സൈനികരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ശരിക്കും മനസിലാക്കാൻ സാധിച്ചതായും യുക്രെയ്ൻ ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു. ഒഡേസക്കു സമീപം യുക്രെയ്ൻ സൈനിക വിമാനം വെടിവെച്ചിട്ടതായും റഷ്യ അവകാശപ്പെട്ടു.

Tags:    
News Summary - Ukraine says recaptured part of the Severodonetsk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.