കിയവ്: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്നിൽ ഭക്ഷ്യക്ഷാമം നേരിടാതിരിക്കാന്‍ കരുതൽ ഭക്ഷ്യശേഖരം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി ഡെനിസ് ഷ്മിഗൽ. ധാന്യവും മറ്റ് ഭക്ഷ്യവസ്തുക്കളും സംഭരിച്ച് സൈനികർക്കും ജനങ്ങൾക്കും വേണ്ടി പിന്നീട് ഉപയോഗിക്കും. അങ്ങനെ ഭക്ഷ്യക്ഷാമം മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ തന്നെ ഭക്ഷ്യ ഉൽപാദനത്തിലും കയറ്റുമതിയിലും ഉയർന്നു നിൽക്കുന്ന രാജ്യമാണ് യുക്രെയ്ന്. എന്നാൽ റഷ്യന്‍ അധിനിവേശം യുക്രെയ്നിലെ വിളവെടുപ്പിനെയും കാർഷിക ഉൽപാദനത്തെയും സാരമായി ബാധിച്ചതായി വിദഗ്ധർ വിലയിരുത്തിയിരുന്നു. ഇത് യുക്രെയ്നിലും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ക്ഷാമം സൃഷ്ടിക്കാന്‍ കാരണമാകുമെന്നുമാണ് വിലയിരുത്തൽ.
യുക്രെയ്നിൽ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആണ് സാധാരണയായി വസന്തകാല നിലമൊരുക്കലിനും നടീലിനുമുള്ള തയാറെടുപ്പുകൾ ആരംഭിക്കാറ്. ഇപ്രാവശ്യം അപ്രതീക്ഷിതമായി കടന്നുവന്ന യുദ്ധം ഈ പതിവുകൾ മുഴുവന്‍ തെറ്റിച്ചിരിക്കുകയാണ്.
യുക്രെയ്നിലെ കർഷകർക്ക് സുരക്ഷിതമായ സ്ഥലങ്ങളിൽ കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് ഭരണകൂടം ഉറപ്പുനൽകുന്നുണ്ട്. എങ്കിലും രാജ്യത്ത് ഇന്ധനത്തിന്റെയും വിത്തുകളുടെയും കൊടിയ ക്ഷാമം നേരിടേണ്ടിവരുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.