വൊളോദിമിർ സെലൻസ്കി

സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് പുടിനാണോ എന്ന് ഉറപ്പില്ല; അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ, ചോദ്യവുമായി സെലൻസ്കി

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ജീവിച്ചിരുപ്പുണ്ടോയെന്ന ചോദ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സെലൻസ്കിയുടെ പരാമർശം.

എന്തിനെക്കുറിച്ചാണ് എന്താണ് സംസാരിക്കേണ്ടത് ആരോടാണ് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല. ചിലപ്പോൾ സ്​ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് പുടിൻ തന്നെയാണോ എന്ന് ഉറപ്പില്ല. തീരുമാനം എടുക്കുന്നത് പുടിൻ തന്നെയാണോ അ​തോ മറ്റാരെങ്കിലുമാണോയെന്ന് ഉറപ്പില്ലെന്നും സെലൻസ്കി പറഞ്ഞു.

സെലൻസ്കിയുടെ പ്രതികരണം വന്ന് നിമഷങ്ങൾക്കകം മറുപടിയുമായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് രംഗത്തെത്തി. യുക്രെയ്നും സെലൻസ്കിക്കും വലിയ പ്രശ്നമാണ് റഷ്യയും പുടിനും. റഷ്യയും പുടിനും നിലനിൽക്കുന്നുവെന്നും നിലനിൽക്കുമെന്നും വൈകാതെ സെലൻസ്കി മനസിലാക്കുമെന്നായിരുന്നു ക്രെംലിൻ വക്താവിന്റെ മറുപടി. 

Tags:    
News Summary - Ukraine's Volodymyr Zelensky Says He Is "Not Sure If Vladimir Putin Is Still Alive"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.