'അതെന്‍റെ വീടാണ്​'; റഷ്യൻ ബോംബാക്രമണത്തിൽ തകർന്ന ഫ്ലാറ്റ്​​ കണ്ട്​ സ്തബ്ധയായി വാർത്ത അവതാരിക

കിയവ്​: യുദ്ധം ഏവർക്കും സങ്കടങ്ങൾ മാത്രമാണ്​ സമ്മാനിക്കുന്നത്​. റഷ്യയുടെ യുക്രെയ്​ൻ അധിനിവേശം സംബന്ധിച്ച്​ വാർത്ത അവതരിപ്പിക്കുന്നതിനിടെ സ്വന്തം പാർപ്പിടം തകർന്നുവീഴുന്ന കാഴ്​ച കണ്ട ഞെട്ടലിലാണ്​ ഒരു മാധ്യമപ്രവർത്തക. ബി.ബി.സി. അവതാരക ഒള്‍ഗ മാല്‍ചെവ്‌സ്‌ക താമസിക്കുന്ന കിയവിലെ ഫ്ലാറ്റ്​ സമുച്ചയമാണ്​ റഷ്യൻ ബോംബിങ്ങിൽ തകർന്നത്​.

ദൃഷ്യങ്ങൾ കണ്ട്​ സ്തബ്​ധയായി പോയ ഒൾഗക്ക്​ കുറച്ച്​ സമയത്തേക്ക്​ വാക്കുകൾ കിട്ടിയില്ല. 'എന്റെ വീട്ടിലും ബോംബ്‌ വീണു...' ഞെട്ടലോടെ അവര്‍ അവതരണം തുടര്‍ന്നു. ബി.ബി.സി വേള്‍ഡിൽ കരിൻ ജിയനോണിക്കൊപ്പമായിരുന്നു അവർ പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത്​.

ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്​ ഫ്ലാറ്റില്‍ നിന്ന്​ സുരക്ഷിത സ്ഥാനത്തേക്ക്​ മാറിയെന്ന്​ വാര്‍ത്ത അവതരിപ്പിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പാണ്‌ അമ്മ ഒൾഗയെ അറിയിച്ചത്​. ഒള്‍ഗയുടെ അമ്മയെയും സമീപവാസികളെയും ആക്രമണത്തിന്​ മണിക്കൂറുകള്‍ മുമ്പ്‌ സമീപത്തെ ബേസ്​മെന്‍റിലേക്ക്​​ മാറ്റിയിരുന്നു. സ്വന്തം വീട്​ ബോംബാക്രമണത്തിൽ തകർന്ന വാർത്ത റിപ്പോർട്ട്​ ചെയ്യേണ്ടി വരുമെന്ന്​ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന്​ ഒൾഗ സഹപ്രവർത്തകരോട്​ പറഞ്ഞു. 

Tags:    
News Summary - Ukrainian reporter left speechless after seeing her her bombed Kyiv flat on air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.