ബോറിസ് ജോൺസ​ന്‍റെ ലോക്ഡൗൺ വിരുന്നിൽ റിഷി സുനകും

ലണ്ടൻ: ലോക്ഡൗൺ കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗിക വസതിയിൽ നടത്തിയ വിരുന്നിൽ പ​ങ്കെടുത്തതായി സമ്മതിച്ച് ചാൻസലർ റിഷി സുനക്.

ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഡൗണിങ്സ്ട്രീറ്റിൽ ഒന്നി​ലേറെ മദ്യസൽക്കാരങ്ങൾ നടത്തിയെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബോറിസ് ജോൺസ​ന്‍റെ ഓഫിസിൽ നിന്ന് അഞ്ച് പേർരാജിവെച്ചിരുന്നു. 2020 ജൂൺ 20ന് വിരുന്ന് നടത്തി രാജിസമ്മർദത്തിലായ ബോറിസ് ജോൺസ​ന്‍റെ പിൻഗാമിയാകാൻ പറഞ്ഞുകേട്ട പേരുകളിലൊന്നാണ് ഇന്ത്യൻ വംശജനായ റിഷി സുനക്. ഡൗണിങ് സ്​ട്രീറ്റിൽ ബോറിസ് ജോൺസ​ന്‍റെ വീടിനു സമീപമാണ് ഇദ്ദേഹം താമസിക്കുന്നത്. വിരുന്നിൽ പ​ങ്കെടുത്ത മറ്റുള്ളവ​രെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - UK's Rishi Sunak Admits Attending Controversial Lockdown Party: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.