കോവിഡ്​ വാക്​സിൻ സ്വവർഗാനുരാഗിയാക്കുമോ​​? ഇസ്രായേലിൽ വ്യാജ പ്രചാരണവുമായി ജൂത പുരോഹിതൻ


ടെൽ അവീവ്​: ഒരു വർഷത്തിലേറെയായി ഭീതിയിൽ നിർത്തുന്ന കോവിഡ്​ 19 മഹാമാരിക്ക്​ അവസാനം കുറിച്ചെത്തുന്ന വാക്​സിൻ ലോകത്തെ പ്രതീക്ഷയിലേക്ക്​ തിരികെയെത്തിക്കു​േമ്പാൾ അത്​ പ്രചാരണം മാത്രമാണെന്നും ഒരിക്കലും വിശ്വസിക്കരുതെന്നും​ പ്രചരിപ്പിച്ച്​ ഇസ്രായേലിൽ ജൂത പുരോഹിതൻ. കടുത്ത യാഥാസ്​തിഥികനായ ഡാനിയൽ അസോർ എന്ന പുരോഹിതനാണ്​ പുതിയ പ്രചാര വേലയുമായി ഇറങ്ങിയത്​. കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്നവർ സ്വവർഗാനുരാഗികളായി മാറുമെന്നാണ്​ പ്രചാരണം.

പുതിയ ലോകക്രമം സ്​ഥാപിക്കാൻ ലക്ഷ്യമിട്ട്​ ആഗോള തലത്തിൽ ദുരുപദിഷ്​ടമായ ഒരു സർക്കാറാണ്​ പിന്നിലെന്നും അതി​ന്​ ത​െൻറ പക്കൽ തെളിവുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

മനുഷ്യ ഭ്രൂണത്തിൽനിന്നാണ്​ ഇത്​ ഉൽപാദിപ്പിക്കുന്നതെന്നും അങ്ങനെ രൂപമെടുക്കുന്ന എന്തും തെറ്റായ ​ലക്ഷ്യങ്ങളാണ്​ സാക്ഷാത്​കരിക്കുകയെന്നും ​അസോർ വാദിക്കുന്നു.

വാദം തകൃതിയാണെങ്കിലും ഇതുവരെയും തെളിവൊന്നും ​​അസോർ ഹാജരാക്കിയിട്ടില്ല.

രാജ്യത്ത്​ വാക്​സിൻ വിതരണത്തിന്​ നേതൃത്വം നൽകുന്ന പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിനെയും ഇയാൾ പ്രതിക്കൂട്ടിൽ നിർത്തുന്നു.

ഇസ്രായേലിൽ ഇതുവരെ 20 ലക്ഷം പേർക്ക്​ വാക്​സിൻ ആദ്യ ഗഡുവായി നൽകിയിട്ടുണ്ട്​. രണ്ടേകാൽ ലക്ഷം പേർ രണ്ടാം ഗഡുവും സ്വീകരിച്ചു. മൊത്തം 50 ലക്ഷം മുതൽ 90 ലക്ഷം വരെ പേർക്ക്​ നൽകാനാണ്​ പദ്ധതി.

Tags:    
News Summary - Ultra-Orthodox rabbi in Israel believes that COVID-19 vaccine will turn people gay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.