പ്രളയം: യു.എൻ സെക്രട്ടറി ജനറൽ പാകിസ്താനിൽ

ഇസ്‍ലാമാബാദ്: പ്രളയ ദുരന്തം അനുഭവിക്കുന്ന പാകിസ്താൻ സന്ദർശിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 1400ഓളം പേർ മരിക്കുകയും 10 ലക്ഷത്തിലേറെ ആളുകൾക്ക് വീടില്ലാതാകുകയും ചെയ്ത മുമ്പെങ്ങുമില്ലാത്ത ദുരന്തമുഖത്താണ് പാകിസ്താൻ ഉള്ളതെന്നും ലോകത്തിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്, വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം സ്ഥിതി വിലയിരുത്തി.

മതിയായ അന്താരാഷ്ട്ര സഹായം ലഭിക്കാതെ രാജ്യം പ്രശ്നത്തിലാണെന്ന് സംയുക്ത വാർത്തസമ്മേളനത്തിൽ ഗുട്ടെറസ് പറഞ്ഞു. യു.എൻ സെക്രട്ടറി ജനറലിന്റെ സന്ദർശനം രാജ്യത്തെ ദയനീയ സ്ഥിതിയിലേക്ക് ലോകത്തിന്റെ ശ്രദ്ധക്ഷണിക്കാൻ ഉപകരിക്കുമെന്ന് വാർത്തവിനിമയ മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു.

മൂന്നു മാസമായി തുടരുന്ന മഴയിൽ പാകിസ്താന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. റെക്കോഡ് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം 3.3 കോടിയിലേറെ ജനങ്ങളെയാണ് ബാധിച്ചത്. കൃഷി നശിച്ചും വെള്ളം ഇറങ്ങാത്തതിനാൽ വിളവിറക്കാൻ കഴിയാതെയും ഭക്ഷ്യക്ഷാമവും നേരിടുന്നു.

Tags:    
News Summary - U.N. chief urges support for flood-hit Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.