വാഷിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യു.എൻ. ഒരു വർഷത്തിനകം അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് പാസായത്. 14നെതിരെ 124 വോട്ടുകൾക്കാണ് പ്രമേയം പാസായത്.
43 രാജ്യങ്ങൾ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നും. ഇന്ത്യയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണുണ്ടായത്. ഇസ്രായേൽ യു.എസ് തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. ഇന്ത്യക്ക് പുറമേ യു.കെ, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
ഫലസ്തീൻ പ്രദേശത്തെ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ യു.എൻ പൊതുസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. പരമാവധി 12 മാസത്തിനുള്ളിൽ അധിനിവേശം അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
ഗസ്സയിൽ 24 മണിക്കൂറിനിടെ 20 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേറ്റു. ഇതുവരെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,272 ആയി. 95,551 പേർക്ക് പരിക്കേറ്റു. റഫയിൽനിന്ന് നാല് മൃതദേഹം കൂടി ലഭിച്ചതായി ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ ഫലസ്തീനി 17കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു. വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 37 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.