വാഷിങ്ടൺ: യു.എസിൽ വാക്സിനുകളുടെ ബൂസ്റ്റർ ഡോസിനെ സംബന്ധിച്ച് പുതിയ ഉത്തരവിറക്കി ഫുഡ് ആൻഡ് ഡ്രഗ്് അഡ്മിനിസ്ട്രേഷൻ. മോഡേണ, േജാൺസൺ & ജോൺസൺ വാക്സിനുകൾ സ്വീകരിച്ചവർക്കും ഇനി മുതൽ ബൂസ്റ്റർ ഡോസ് നൽകാം. ബൂസ്റ്റർ ഡോസായി ആദ്യം സ്വീകരിച്ച വാക്സിൻ തന്നെ സ്വീകരിക്കണമെന്ന് നിർബന്ധമില്ലെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഫൈസർ വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ യു.എസ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മോഡേണക്കും ജോൺസൺ & ജോൺസണും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നത്. വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുമ്പ് വിദഗ്ധ സമിതി യോഗം ചേർന്ന് ആർക്ക്, എപ്പോൾ വാക്സിൻ നൽകണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ഏകദേശം ഒരു കോടി അമേരിക്കൻ പൗരൻമാർക്ക് വാക്സിന്റെ ബൂസ്റ്റർ ഡോസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം ലഭിച്ച വാക്സിൻ തന്നെ സ്വീകരിക്കണമെന്ന നിബന്ധനയില്ലാത്തതും യു.എസ് പൗരൻമാർക്ക് ഗുണകരമാവും. വയോധികർക്കും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുക.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസത്തിന് ശേഷമാവും മോഡേണയുടെ ബൂസ്റ്റർ ഡോസ് നൽകുക. അതേസമയം, ബൂസ്റ്റർ ഡോസിലെത്തുേമ്പാൾ മോഡേണ വാക്സിന്റെ അളവിലും മാറ്റം വരുത്തും. നേരത്തെ നൽകിയതിന്‍റെ പകുതി വാക്സിൻ മാത്രമാവും ബൂസ്റ്റർ ഡോസായി നൽകുക. ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ട് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.