ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിൽ പരിഹാസം: യു.എസ് പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി

വാഷിങ്ടൻ: അമിതവേഗത്തിൽ വന്ന പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുലയുടെ(23) മരണത്തെ പരിഹസിച്ച ട്രാഫിക് പൊലീസ് ഓഫിസറെ പട്രോളിങ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. സാൻഫ്രാൻസിസ്കോയിലെ ദക്ഷിണേഷ്യൻ സമൂഹം അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് ഇങ്ങനെയൊരു നീക്കം. സിയാറ്റിൽ പൊലീസ് ഓഫിസേഴ്സ് ഗിൽഡ് വൈസ് പ്രസിഡന്റ് കൂടിയായ ഡാനിയൽ ഓഡറർക്കെതിരെയാണ് ശിക്ഷാനടപടി.

ആന്ധ്ര സ്വദേശിയായ ജാഹ്നവി നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ ക്യാംപസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ജനുവരി 23നാണു പൊലീസ് വാഹനമിടിച്ചു ജാഹ്നവി കൊല്ലപ്പെട്ടത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഓഡറർ ഗിൽഡ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്ദരേഖ പുറത്തായതാണു വിവാദത്തിന്റെ തുടക്കം. വിദ്യാർഥിനി മരിച്ചെന്നു പറഞ്ഞു പൊട്ടിച്ചിരിച്ച ഓഡറർ, വണ്ടിയോടിച്ച പൊലീസുകാരൻ കുറ്റം ചെയ്തിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.

കൂടാതെ, വിദ്യാർഥിനിയായതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ലെന്നും പണം നൽകി നിയമനടപടിളെല്ലാം ഒതുക്കാമെന്നും പറഞ്ഞു.

Tags:    
News Summary - US Cop, Who Joked About Indian Student's Death, Taken Off Patrol Duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.