ന്യൂയോർക്ക്: സർക്കാർ ചെലവിൽ ഡിസ്നി വേൾഡിലേക്ക് യു.എസ് ദമ്പതികളുടെ ആഢംബര യാത്ര. ജോലി ആവശ്യത്തിനെന്ന വ്യാജേന സർക്കാറിനെ കബളിപ്പിച്ച് തട്ടിയെടുത്ത നാലു കോടി രൂപക്ക് 31 തവണയാണ് ദമ്പതികൾ വാൾട്ട് ഡിസ്നി വേൾഡിൽ അവധിക്കാലം ആഘോഷിക്കാൻ പോയത്.
ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് , ആർമി കോൺട്രാക്ടറായ 61കാരൻ തോമസ് ബൗച്ചാർഡ് ബന്ധങ്ങൾ ഉപയോഗപ്പെടുത്തി 53 കാരിയായ കാമുകി കാൻ്റല്ലെ ബോയിഡിനെ തന്‍റെ സഹായിയായി ജോലിക്ക് നിയമിച്ചു. പിന്നാലെയാണ് ഇരുവരും ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡിലേക്ക് 31 തവണ അവധി ആഘോഷിക്കാൻ പോയത്. ഇതുവഴി പ്രതിരോധ വകുപ്പിന് ഏകദേശം 4.2 കോടി രൂപ ചെലവായെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ദമ്പതികളുടെ പലപ്പോളും ഒരു യാത്രയിൽ രണ്ടാഴ്ച വരെ ഡിസ്നി വേൾഡിൽ തങ്ങിയിട്ടുണ്ട്. ജോലി സമയങ്ങളിലും ഇവർ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആഢംബര ഹോട്ടലുകളിലാണ് തങ്ങിയിരുന്നത്. കൂടാതെ, ഫ്ലോറിഡയിലെ മറ്റു വിനോദ കേന്ദ്രങ്ങളിലും വെർജീനിയയിലും ദമ്പതികൾ സന്ദർശനം നടത്തിയിട്ടുണ്ട്.
തോമസ് യാത്രകളുടെ ആവശ്യം മറച്ചുവെക്കുകയും യാത്രാ ബത്തയിൽ കൃത്രിമം കാണിക്കുകയും ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചോടെ അറസ്റ്റ് രേഖപ്പെടുത്തി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.