വാഷിങ്ടൺ: അൽഖാഇദയിലെയും പാക് താലിബാനിലെയും നാല് തലവൻമാരെ യു.എസ് ആഗോള ഭീകരരായി പ്രഖ്യാപിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആണ് ഇക്കാര്യം അറിയിച്ചത്. അൽഖാഇദയുടെ ഇന്ത്യൻ ഉപദ്വീപിന്റെ ചുമതലയുള്ള ഉസാമ മെഹ്മൂദ്, ആതിഫ് യഹ്‍യ ഖോരി, സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന മുഹമ്മദ് മറൂഫ്, തെഹ്‍രീകെ താലിബാൻ ഡെപ്യൂട്ടി അമീർ ക്വാരി അംജദ് എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്.
ആഗോള ഭീകരരായി പ്രഖ്യാപിച്ചതോടെ ഇവരുമായി ബന്ധപ്പെട്ട എല്ല സ്വത്തുക്കളും മരവിക്കപ്പെടും. യു.എസ് പൗരത്വമുള്ളവർ ഇവരുമായി ഇടപാടു നടത്തുന്നതിനും വിലക്കുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
അഫ്ഗാനിസ്താനെ അന്താരാഷ്ട്ര തീവ്രവാദത്തിനുള്ള വേദിയായി ഭീകരർ ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് യു.എസ് പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.