'തോൽവി സമ്മതിക്കൂ' ട്രംപിനോട് മരുമകൻ

വാഷിങ്ടൺ: തോൽവി സമ്മതിക്കാൻ ട്രംപിനോട് മരുമകൻ ആവശ്യപ്പെട്ടതായി റിപോർട്ട്. ട്രംപിന്‍റെ മകള്‍ ഇവാൻകയുടെ ഭര്‍ത്താവും മുഖ്യ ഉപദേശകനുമായ ജറാദ് കുഷ്നർ ബൈഡന്‍റെ വിജയം അംഗീകരിക്കാനാവശ്യപ്പെട്ട് ട്രംപിനെ സമീപിച്ചതായാണ് റിപോർട്ടുകൾ പറയുന്നത്.

'മത്സരത്തിന്‍റെ ഫലം അംഗീകരിക്കാൻ താൻ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുഷ്‌നർ മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്' -രണ്ട് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ റിപോർട്ട് ചെയ്തു.

അതേസമയം ഭരണതുടര്‍ച്ച നേടാതെ പുറത്തായതോടെ ട്രംപ് പരാജയം സമ്മതിക്കാതെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും നിയമപോരാട്ടം അടക്കം തുടങ്ങിയേക്കുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഷ്നറുടെ ഇടപെടലുണ്ടായത്.

ഭരണത്തുടർച്ചക്കായി ജനവിധി തേടി പരാജയപ്പെടുന്ന പന്ത്രണ്ടാമത്തെ യുഎസ് പ്രസിഡന്‍റാണ് ട്രംപ്. തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള തന്‍റെ പ്രചാരണം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

Tags:    
News Summary - US Election Results 2020 Live Updates: Jared Kushner has approached Trump about conceding, says report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.