പ്രണയദിനത്തെ വ​രവേറ്റ്​ വൈറ്റ്​ ഹൗസ്​; അലങ്കാരമൊരുക്കി ജിൽ ബൈഡൻ

വാഷിങ്​ടൺ: വാല​ൈന്‍റൻസ്​ ദിനത്തോടനുബന്ധിച്ച്​ വൈറ്റ്​ ഹൗസ്​ അലങ്കരിച്ച്​ പ്രഥമവനിത ഡോ. ജിൽ ബൈഡൻ. വൈറ്റ്​ ഹൗസിന്​ മുൻവശത്തെ പുൽത്തകിടിയിൽ ഹൃദയാകൃതിയിൽ തയാറാക്കിയ പേപ്പറിൽ സന്ദേശങ്ങളെഴുതിയായിരുന്നു ഒരുക്കം.

പ്രണയദിനം ജില്ലിന്‍റെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണെന്നായിരുന്നു ​പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ പ്രതികരണം.

മഹാമാരിയെ തുടർന്ന്​ എല്ലാവരും അൽപ്പം നിരാശയിലാണ്​. അതിനാൽ അൽപ്പം സന്തോഷവും പ്രതീക്ഷയും കൊണ്ടുവരുന്നതിനാണ്​ ഇതെല്ലാമെന്ന്​ ജിൽ പ്രതികരിച്ചു. വൈറ്റ്​ ഹൗസ്​ അലങ്കരിച്ചതിന്‍റെ ചിത്രങ്ങൾ അവർ ട്വിറ്ററിൽ പങ്കുവെച്ചു.

'രോഗശാന്തി, ധൈര്യം, സ്നേഹം, അനുകമ്പ, കൃതജ്ഞത, സമാധാനം, കരുത്ത്, ദയ, കുടുംബം, ഐക്യം... സ്​നേഹത്തോടെ ജിൽ' എന്ന കുറിപ്പോടെയാണ്​ ജില്ലിന്‍റെ പോസ്റ്റ്​. 


Tags:    
News Summary - US First Lady Dr Jill Biden decorates White House to celebrate Valentines Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.