വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നപടികൾക്ക് തുടക്കമായി. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ചർച്ചകൾക്കായി യു.എസ് ജനപ്രതിനിധി സഭ ബുധനാഴ്ച ചേർന്നു. ഇത് രണ്ടാം തവണയാണ് ഡോണൾഡ് ട്രംപ് ഇംപീച്ച്മെന്റ് നടപടികളെ അഭിമുഖീകരിക്കുന്നത്. യു.എസ് പ്രസിഡന്‍റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമാവുന്നത്. ജനുവരി 20ന് ബൈഡൻ യു.എസ് പ്രസിഡന്‍റായി സ്ഥാനമേൽക്കും.
നേരത്തെ ഭരണഘടനയുടെ 25ാം വകുപ്പുപയോഗിച്ച് ഡോണൾഡ് ട്രംപിനെ നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റുകൾ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പെൻസ് ഇതിന് തയാറാകാതിരുന്നതോടെയാണ് ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോയത്.
കാപ്പിറ്റോൾ ബിൽഡിങ്ങിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യമായി ഡെമോക്രാറ്റുകൾ രംഗത്തെത്തിയത്. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാനായി ചേർന്ന പാർലമെന്‍റ് സംയുക്ത സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ഇതിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.