വാഷിങ്ടൺ: യു.എസിൽ രൂക്ഷമായി കോവിഡ് തരംഗം. തിങ്കളാഴ്ച 11 ലക്ഷത്തിലധികം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ഫ്രാൻസിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണാണ് ലോകത്ത് അതിവേഗം പടർന്നുപിടിക്കുന്നത്.
ഏപ്രിൽ 2021ന് ശേഷം ഫ്രാൻസിൽ കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റ ദിവസത്തിനുള്ളിൽ ഫ്രാൻസിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 767ൽ നിന്ന് 22,749ലെത്തി.
രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച യു.എസിൽ 1.13 മില്ല്യൺ കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ജനുവരി മൂന്നിന് ഇത് 1.03 മില്ല്യൺ ആയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും യു.എസിൽ വൻ വർധനയുണ്ടായി. 1,35,500 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുളളത്. കഴിഞ്ഞവർഷം ജനുവരിയിൽ ഇത് 1,32,051 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.