വാഷിങ്ടൺ: അനധികൃതമായി കൊറോണ വൈറസ് ദുരിതാശ്വാസ വായ്പ സ്വന്തമാക്കി, ആ തുക ഉപയോഗിച്ച് ലംബോർഗിനി കാറടക്കം ആഡംബര വസ്തുക്കൾ വാങ്ങിയ യുവാവിന് അമേരിക്കയിൽ ഒമ്പത് വർഷം തടവ് ശിക്ഷ. സർക്കാരിന്‍റെ കൊറോണ വൈറസ് റിലീഫ് ലോൺ തട്ടിപ്പ് നടത്തി ലീ പ്രൈസ് എന്ന 30 കാരനാണ് 1.6 മില്യൺ ഡോളർ (12 കോടി രൂപ) സ്വന്തമാക്കിയത്.
ലംബോർഗിനി ഉറുസ്, ഫോർഡ് എഫ്-350 എന്നീ ആഡംബര കാറുകളും റോളക്സ് വാച്ചും മറ്റ് വില കൂടിയ സാധനങ്ങളും യുവാവ് വാങ്ങിച്ചുകൂട്ടുകയായിരുന്നു. കൂടാതെ, സട്രിപ് ക്ലബ്ബിലും നൈറ്റ് ക്ലബ്ബുകളിലുമായി 4500 ഡോളും ചെലവഴിച്ചതായി പൊലീസ് അറിയിച്ചു.
തന്‍റെ ബിസിനസിന് ഫണ്ട് ആവശ്യമുണ്ടെന്ന് കാട്ടിയാണ് ലീ പ്രൈസ് ലോണിന് അപേക്ഷയയച്ചത്. കൊറോണ വൈറസ് പാൻഡെമിക് ബാധിച്ച ആളുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം കോൺഗ്രസ് പാസാക്കിയ പേചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം (പിപിപി) വഴിയാണ് ഭീമൻ തുക നേടിയെടുത്തത്.
ഫണ്ട് നേടിയെടുക്കുന്നതിനായി യുവാവ് പല ബാങ്കുകൾക്കായി വിവിധ പിപിപി അപേക്ഷകൾ അയച്ചിരുന്നു. എന്നാൽ, ഭൂരിപക്ഷം ബാങ്കുകളും വായ്പ നിഷേധിച്ചപ്പോൾ ചിലർ അപേക്ഷ അംഗീകരിച്ചു. പ്രൈസ് എന്റർപ്രൈസസ് എന്ന പേരിൽ 50-ലധികം ജോലിക്കാരുള്ള ഒരു കമ്പനിയുടെ ഉടമസ്ഥനാണ് താനെന്ന് ലീ പ്രൈസ് ഒരു അപേക്ഷയിൽ പറയുന്നുണ്ട്, ശരാശരി പ്രതിമാസ ശമ്പളം $3,75,000 ആണെന്നും അതിൽ പരാമർശിച്ചിട്ടുണ്ട്.
എന്നാൽ ആഡംബര ജീവിതം നയിക്കാനുള്ള യുവാവിന്‍റെ വലിയ പദ്ധതിക്ക് ആയുസ്സ് കുറവായിരുന്നു. തട്ടിപ്പ് ഒരു പരിശോധനയിൽ പിടിക്കപ്പെടുകയും കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റങ്ങൾക്ക് അയാളെ നീതിന്യായ വകുപ്പ് അറിയിച്ചു 110 മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്യുകയും ചെയ്തു. പ്രൈസിന്‍റെ കമ്പനിയിൽ ജീവനക്കാരോ ആപ്ലിക്കേഷനിൽ പരാമർശിച്ച വരുമാനമോ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.