യു.എസിൽ വെടിവെപ്പ്; ആറു മരണം

സാക്രമെന്റോ: കാലിഫോർണിയയുടെ തലസ്ഥാനമായ സാക്രമെന്റോ നഗരത്തിലെ വെടിവെപ്പിൽ ആറു പേർ മരിച്ചു. ഒമ്പതുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചയാണ് വെടിവെപ്പുണ്ടായതെന്ന് സാക്രമെന്റോ ​പൊലീസ് അറിയിച്ചു.

തുടർച്ചയായ വെടിയൊച്ചയുടെ ശബ്ദവും ആളുകൾ തെരുവിലൂടെ ഓടുന്നതും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കാണാം. വെടിവെപ്പിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് വൻ പൊലീസ് സാന്നിധ്യം തുടരുകയാണ്.

Tags:    
News Summary - US police say 6 killed, 10 injured in Sacramento shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.