അമേരിക്കയിൽ കോവിഡ് കേസുകളിൽ റെക്കോഡ് വർധന: ഒറ്റ ദിവസം പത്തുലക്ഷം പേർക്ക് കോവിഡ്

വാഷിങ്ടൺ ഡി.സി: ഒമിക്രോണ്‍ വ്യാപനത്തിനിടെ അമേരിക്കയില്‍ കോവിഡ് കേസുകളിൽ റെക്കോഡ് വർധന. തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,083,948 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകൾ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

നാലു ദിവസം മുമ്പ് യു.എസിൽ ഒരു ദിവസം 5,90,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്‍റെ ഇരട്ടി വര്‍ധനവാണ് കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് മഹാമാരി തുടങ്ങിയതിനു ശേഷം ആഗോളതലത്തിൽ തന്നെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.

അവധി ദിവസങ്ങള്‍ക്കു ശേഷമാണ് അമേരിക്കയില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് കാണുന്നത്. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലും വീടുകളിലും ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നു.

തിങ്കളാഴ്ച ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായി ഫൈസർ/ബയോഎൻടെക് കോവിഡ്-19 വാക്‌സിന്‍റെ മൂന്നാം ഡോസ് ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുകയും ബൂസ്റ്റർ ഷോട്ടിനുള്ള ഇടവേള ആറ് മാസത്തിൽ നിന്ന് അഞ്ച് മാസമായി ചുരുക്കുകയും ചെയ്തു.

Tags:    
News Summary - U.S. reports nearly 1 mln COVID-19 cases in a day, setting global record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.