മിസോറി: വിദ്യാർഥികളിലും രക്ഷിതാക്കളിലും ഭീതിവിതച്ച് അമേരിക്കയിലെ ഒരു സ്കൂളിൽ കൂടി മരണത്തിന്റെ വെടിപ്പുക ഉയർന്നു. യു.എസ് സംസ്ഥാനമായ മിസോറിയിലെ ഹൈസ്‌കൂളിൽ തിങ്കളാഴ്ച രാവിലെ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീയും കൗമാരക്കാരിയും കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു.
സെന്റ് ലൂയിസിലെ സെൻട്രൽ വിഷ്വൽ ആൻഡ് പെർഫോമിങ് ആർട്‌സ് ഹൈസ്‌കൂളിലാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഭയന്നുവിറച്ച വിദ്യാർഥികൾ ജീവൻ രക്ഷിക്കാൻ ക്ലാസ് മുറികളിലും കെട്ടിട മറവുകളിലും ഒളിച്ചു. ചിലർ ജനാലകളിലൂടെ ചാടുകയും സ്കൂളിന് പുറത്തേക്ക് ഓടുകയും ചെയ്തു.
വെടിവെച്ചയാൾക്ക് ഏകദേശം 20 വയസ്സുണ്ടെന്ന് പൊലീസ് കമ്മീഷണർ മൈക്കൽ സാക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പ്രതിയുടെയോ ഇരകളുടെയോ പേര് പുറത്തുവിട്ടിട്ടില്ല. വെടിയുതിർത്തയാളെ മുഖാമുഖം കണ്ടതായി വെടിവെപ്പിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.