വാഷിങ്ടൺ: ഇന്ത്യൻ അമേരിക്കൻ നിയമജ്ഞ രൂപാലി എച്ച്. ദേശായി അമേരിക്കയിലെ ഉന്നതകോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. സുപ്രധാന അധികാരങ്ങളുള്ള ഒമ്പതാം സർക്യൂട്ട് അപ്പീൽ കോടതിയിലേക്കാണ് യു.എസ് സെനറ്റ് രൂപാലിയെ തിരഞ്ഞെടുത്തത്. 29 നെതിരെ 67 വോട്ടുകൾക്കാണ് നിയമനശിപാർശ അംഗീകരിച്ചത്.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഒമ്പതാം സർക്യൂട്ട് കോടതി അമേരിക്കയിലെ 13 അപ്പീൽ കോടതികളിൽ ഏറ്റവും വലുതാണ്. ഒമ്പത് സംസ്ഥാനങ്ങളും രണ്ട് ഭൂപ്രദേശങ്ങളും കോടതിയുടെ അധികാരപരിധിയിൽ വരുന്നു.
നിയമരംഗത്ത് 16 വർഷത്തെ അനുഭവസമ്പത്തുണ്ട് രൂപാലിക്ക്. അരിസോണ സ്കൂൾ ഓഫ് ലോയിൽനിന്ന് നിയമബിരുദം നേടിയ രൂപാലി ഒമ്പതാം സർക്യൂട്ട് കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് മേരി ഷ്രോഡറുടെ സഹായിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.