തെഹ്റാൻ: ആണവകരാർ പുനഃസ്ഥാപിക്കുന്നതിനു മുമ്പ് ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ യു.എസ് തയാറാകണമെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. ജോ ബൈഡൻ യു.എസ് പ്രസിഡൻറായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഖാംനഈ പരസ്യമായി പ്രതികരിക്കുന്നത്.
ഇറാൻ കരാർവ്യവസ്ഥകൾ പാലിക്കണമെന്ന് യു.എസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാ ഉപരോധങ്ങളും പിൻവലിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് ഏകപക്ഷീയമായി ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിൻവാങ്ങിയത്. അതിനുപിന്നാലെ, ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.