വാഷിങ്ടൺ: ഇന്ത്യയിൽ നിന്നും കോവാക്സിനോ റഷ്യയുടെ സ്പുട്നിക് വാക്സിനോ എടുത്ത വിദ്യാർഥികളോട് വീണ്ടും വാക്സിനെടുക്കാനാവശ്യപ്പെട്ട് അമേരിക്കയിലെ കോളേജുകളും സർവകലാശാലകളും. ഈ രണ്ട് വാക്സിനുകളും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതുവരെ അംഗീകരിച്ചിട്ടില്ല, അതിനാലാണ് യുഎസ് കോളേജുകളിലും സർവകലാശാലകളിലും ശരത്കാല സെമസ്റ്റർ ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്ത വാക്സിനുകൾ കുത്തിവയ്ക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്.
ഇതിനകം രണ്ട് ഡോസ് കോവാക്സിൻ കുത്തിവെച്ച തന്നോട് കാംപസിലേക്ക് പ്രവേശിപ്പിക്കണമെങ്കിൽ മറ്റേതെങ്കിലും വാക്സിനെടുക്കാനാവശ്യപ്പെട്ടതായി കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഇൻറർനാഷണൽ ആൻറ് പബ്ലിക് അഫയേഴ്‌സിൽ പഠിക്കുന്ന 25 വയസുകാരിയായ മില്ലോണി ദോഷി പറഞ്ഞു. രണ്ട് വ്യത്യസ്ത വാക്സിനുകൾ എടുക്കുന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അവൾ കൂട്ടിച്ചേർത്തു. ന്യൂയോർക് ടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിക്കാത്ത വാക്സിനുകളായ - സ്പുട്നിക് വി, കോവാക്സിൻ എന്നിവ കുത്തിവെച്ചവരോട് റീവാക്സിനേറ്റ് ചെയ്യാനാവശ്യപ്പെടുന്ന നിരവധി കോളേജുകളും സർവ്വകലാശാലകളും യുഎസിലുണ്ട്. ഈ വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച വിവരങ്ങളുടെ അഭാവം ഇത്തരം കോളേജുകളും സർവകലാശാലകളും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.