ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ പ്രമേയം വീറ്റോ ചെയ്ത് യു.എസ്

വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ പ്രമേയം വീറ്റോ ചെയ്ത് യു.എസ്. ഹമാസിനെ പിന്തുണക്കുന്നതാണ് പ്രമേയമെന്ന് ആരോപിച്ചാണ് യു.എസ് നടപടി. ഉപാധികളില്ലാതെ ഉടൻ വെടിനിർത്തൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് സെക്യൂരിറ്റി കൗൺസിലിൽ യു.എസ് വീറ്റോ ചെയ്തത്.

യു.എൻ രക്ഷാസമിതിയിൽ 15 അംഗങ്ങളിൽ 14 പേരും പ്രമേയത്തെ അനുകൂലിച്ചപ്പോൾ യു.എസ് വീറ്റോ ചെയ്തു. യു.എസ് വീറ്റോ ചെയ്തതിനാൽ പ്രമേയം പൊതുസഭയിൽ എത്തിയില്ല. പ്രമേയം സമാധാനത്തിലേക്കുള്ള പാതയല്ല തുറക്കുന്നതെന്ന് യു.എന്നിലെ ഇസ്രായേൽ അംബാസിഡർ ഡാനി ഡാനോൺ പറഞ്ഞു. കൂടുതൽ ദുരിതങ്ങൾക്കും രക്തച്ചൊരിച്ചലിനും കാരണമാകുന്നതാണ് പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.

പ്രമേയം വീറ്റോ ചെയ്തതിൽ യു.എസിനോട് നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തെ തുടർന്നാണ് മേഖലയിൽ സംഘർഷം തുടങ്ങിയത്. തുടർന്ന് ഗസ്സയില ഇസ്രായേലിന്റെ അധിനിവേശം ആരംഭിക്കുകയും ചെയ്തു.

43,985 പേർ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ 251 ബന്ദികളെ ഇസ്രായേലിൽ നിന്നും ഹമാസ് ഗസ്സയിലേക്ക് കൊണ്ടു പോയിരുന്നു. ഇതിൽ 97 പേർ ഇപ്പോഴും ഗസ്സയിൽ തുടരുകയാണ്.

Tags:    
News Summary - US vetoes UN security council push to call for ceasefire in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.