വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഇറാൻ പിടിച്ചെടുക്കുന്നത് തടയാൻ കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുമെന്ന് അമേരിക്ക. ഇറാൻ, റഷ്യ, സിറിയ എന്നീ രാജ്യങ്ങൾ തമ്മിൽ വളരുന്ന ബന്ധത്തിൽ ആശങ്കയുണ്ടെന്നും മുതിർന്ന പെൻറഗൺ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗൾഫ് മേഖലയിൽ ഒരാഴ്ചയിലേറെയായി നിരീക്ഷണപ്പറക്കൽ നടത്തുന്ന എ-10 ആക്രമണ വിമാനങ്ങൾക്ക് പിന്തുണയേകാൻ എഫ്-16 യുദ്ധവിമാനങ്ങൾ ഈ ആഴ്ചതന്നെ അയക്കുമെന്ന് പെന്റഗൺ റിപ്പോർട്ടർമാരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ ഇറാൻ പിടിച്ചെടുക്കാൻ ശ്രമിച്ചതിെന്റ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. ഇതിൽ ഒരു കപ്പലിനുനേരെ വെടിവെപ്പ് നടത്തുകയും ചെയ്തിരുന്നു. യു.എസ് നാവികസേന കപ്പലുകൾ എത്തിയാണ് ഇറാൻ കപ്പലുകളെ തുരത്തിയത്.
കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് വ്യോമ സംരക്ഷണമൊരുക്കുന്നതിനാണ് അമേരിക്ക യുദ്ധവിമാനങ്ങൾ അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.