വാഷിങ്ടൺ: ചൈനയുമായി സാമ്പത്തിക വിഷയങ്ങളിൽ അനുയോജ്യമായ സമയത്ത് ചർച്ച പുനരാരംഭിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലെൻ പറഞ്ഞു.
അതിനിടെ റഷ്യക്കെതിരായ അമേരിക്കയുടെ ഉപരോധം ചൈന ലംഘിക്കുന്നതിന്റെ പ്രത്യാഘാതം സംബന്ധിച്ച് അവർ മുന്നറിയിപ്പ് നൽകി. ചൈനയും അമേരിക്കയും തമ്മിലുള്ള സംഭാഷണം ലോകത്തിന് തന്നെ പ്രാധാന്യമേറിയതാണ്.
ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് ചില ഇടപെടലുകൾ നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ മാറ്റി വെച്ച ചൈനീസ് സന്ദർശനം എന്ന് നടക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. അനുയോജ്യമായ സമയത്ത് പുനരാരംഭിക്കുമെന്ന് മാത്രമെ ഇപ്പോൾ പറയാൻ കഴിയൂവെന്ന് അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.