വിവാഹ ദിനത്തിൽ വരനെ കറൻസി നോട്ടുകൾകൊ​ണ്ട് 'സ്വപ്ന ഹാരം' അണിയിച്ച് സുഹൃത്തുക്കൾ; വിഡിയോ

കറൻസി നോട്ടുകൾ കൊണ്ട് നിർമിച്ച ഭീമാകാരമായ മാലയണിഞ്ഞ പാക്‍ വരന്റെ വിഡിയോയാണ് ഇ​പ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവാഹ ദിനത്തിൽ വേദിയിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഭീമാകാരമായ മാലയണിഞ്ഞ വരനാണ് ദൃശ്യങ്ങളിലുള്ളത്. സുഹൃത്തുക്കളുടെ സമ്മാനമാണ് മാലയെന്നാണ് ക്യാപ്ഷൻ വ്യക്തമാക്കുന്നത്.

'നിന്റെ വിവാഹദിനത്തിൽ സ്വപ്ന ഹാരം' എന്നാണ് വിഡിയോക്ക് സുഹൃത്തുക്കൾ നൽകിയ ക്യാപ്ഷൻ. മാല വളരെ വലുതായതിനാൽ സുഹൃത്തുക്കളുടെ സഹായത്തോടുകൂടിയാണ് അത് വിവാഹ വേദിയിൽ പ്രദർശിപ്പിക്കുന്നത്.

വരനെ കൂടാതെ ആറ് പേരെങ്കിലുമുണ്ടാകും മാല പിടിക്കാൻ വേണ്ടി. ഇവരിൽ പലരുടെയും തല മാത്രമാണ് മാലക്ക് പുറത്ത് കാണാൻ സാധിക്കുന്നത്.

ഇസ്‍ലാമാബാദിൽ നിന്നാണ് വിഡിയോ ഷൂട്ട് ചെയ്തത്. ഒക്ടോബർ ആറിന് വിവാഹ ഫോട്ടോഗ്രാഫർ ആലിയയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിഡിയോക്ക് കീഴെ ഇത് പൊങ്ങച്ചം കാണിക്കുകയാണെന്ന് പലരും കമന്റ് ചെയ്തു.

അതേസമയം, ഇന്ത്യയിലും വിവാഹം ആർഭാടപൂർണവും ചെലവേറിയതുമാണ്. എന്നാൽ നോട്ടുമാല പോലുള്ള പരിപാടികൾക്കെതിരെ ആർ.ബി.ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കറൻസി രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമാണെന്നും ആളുകൾ അതിനെ ബഹുമാനിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ക്ലീൻ നോട്ട് പോളിസി നടപ്പാക്കാനാണ് ആർ.ബി.ഐ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Video Of Pakistan Groom With Currency Garland Shocks Internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.