മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആരോഗ്യനില വീണ്ടും ചർച്ചയാകുന്നു. സ്കൈ ന്യൂസിലെ പരിപാടിയിൽ പ്രത്യക്ഷപ്പോഴാണ് പുടിന്റെ ആരോഗ്യ നിലയെ കുറിച്ച് വീണ്ടും ചർച്ചകൾ കൊഴുത്തത്. അസാധാരണാംവിധത്തിൽ പുടിന്റെ കൈകൾ ഇരുണ്ടിരിക്കുന്നത് കണ്ടാണ് പുടിന് ഗുരുതരമായ രോഗമുണ്ടെന്നതിലേക്ക് ചർച്ച നീണ്ടത്.
നിരന്തരമായി കുത്തിവെപ്പ് എടുക്കുന്നത് മൂലമാണ് കൈകൾക്ക് കറുത്ത നിറമുണ്ടാകുന്നതെന്നാണ് വിലയിരുത്തൽ. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കുത്തിവെപ്പ് എടുക്കാൻ കഴിയാത്തതുമൂലമാണ് കൈകളിൽ നിരന്തരം കുത്തിവെപ്പ് എടുക്കുന്നത്.
അർബുദത്തിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലാണ് പുടിനെന്ന് ഒരുമാസം മുമ്പ് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ പുടിൻ വധശ്രമത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായും ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. 70വയസാണ് പുടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.