സു​ല​വേ​സി ദ്വീ​പി​ൽ റു​വാ​ങ് പ​ർ​വ​ത​ത്തി​ൽ ഉണ്ടായ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ം

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: ആളുകളെ ഒഴിപ്പിച്ചു, വിമാനത്താവളം അടച്ചു

മനാഡോ: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മനാഡോ സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളവും താൽക്കാലികമായി അടച്ചു. ചാരം പടരുന്നതും പാറകൾ വീഴുന്നതും ചൂടുള്ള അഗ്നിപർവത മേഘങ്ങളും സൂനാമി സാധ്യതയും കണക്കിലെടുത്താണ് തീരുമാനം.

സുലവേസി ദ്വീപിന്റെ വടക്കുഭാഗത്തുള്ള റുവാങ് പർവതത്തിലാണ് ബുധനാഴ്ച അഞ്ചുതവണ അഗ്നിപർവത സ്ഫോടനമുണ്ടായത്. 11,000ത്തിലേറെ ആളുകളാണ് അഗ്നിപർവതത്തിന്റെ തൊട്ടടുത്ത് താമസിക്കുന്നത്. ചുരുങ്ങിയത് ആറ് കിലോമീറ്റർ അകലെ മാറി താമസിക്കണമെന്നാണ് നിർദേശം.

സ്‌ഫോടനത്തിൽ അഗ്നിപർവതത്തിന്റെ ഒരു ഭാഗം തകർന്ന് കടലിൽ വീണാൽ സൂനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ അഗ്നിപർവതത്തിന് കിഴക്കുള്ള ടാഗുലാൻഡാങ് ദ്വീപ് അപകടത്തിലാവും. ഈ ദ്വീപിലുള്ളവരോടും മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Volcano erupts in Indonesia: People evacuated, airport closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.