മോസ്കോ: റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 10 പേർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ പ്രിഗോഷിനും ഉൾപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
റഷ്യൻ വാർത്ത ഏജൻസി ഇന്റർഫാക്സ് പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മോസ്കോയുടെ വടക്ക് ട്വറിലാണ് അപകടം നടന്നത്. അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
2014ൽ രൂപീകരിക്കപ്പെട്ട റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവനാണ് പ്രിഗോഷിൻ. യുക്രെയ്ൻ യുദ്ധത്തിന്റെ മുൻനിരയിൽ വാഗ്നർ ഗ്രൂപ്പുമുണ്ടായിരുന്നു. എന്നാൽ, പിന്നീട് പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള സംഘം റഷ്യയിൽ അട്ടിമറിക്ക് ശ്രമിച്ചു. മോസ്കോയെ ലക്ഷ്യമിട്ട് നീങ്ങിയ വാഗ്നർ ഗ്രൂപ്പിനെ ചർച്ചകൾക്കൊടുവിലാണ് പിന്തിരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.