പൊതുവേ ഭൂരിഭാഗം ആളുകൾക്കും പേടിയുള്ള ജീവിയാണ് പാമ്പ്. അതുകൊണ്ട് തന്നെ വീട്ടിലും പരിസരത്തു നിന്നും പാമ്പിനെ അകറ്റാൻ കഴിയാവുന്നതെല്ലാം ചെയ്യാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. പക്ഷേ പാമ്പ് ഭിത്തിയിലൂടെ കയറിയാലോ? അത്തരത്തിൽ വീടിന്‍റെ ചുമരിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഭീമൻ പാമ്പിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വൈറൽ താരം.
തായ്ലൻഡിൽ നിന്നുമാണ് 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എത്തിയത്. കറുത്ത നിറത്തിൽ തടിയും നീളവുമുള്ള ഭീമൻ പാമ്പ് ഭിത്തിയിൽ പറ്റിച്ചേർന്ന് ഇഴഞ്ഞുനീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. കെട്ടിടത്തിന്‍റെ ബീമിന് താഴെ സ്ഥാപിച്ചിരിക്കുന്ന ചെടികൾക്കിടയിൽ നിന്നാണ് പാമ്പ് ഇഴഞ്ഞുകയറുന്നത്.
പാമ്പിനോടൊപ്പം വീഡിയോയിലൂടെ താരമായിരിക്കുകയാണ് പൂച്ച. ടൈൽ പാകിയ മേൽക്കൂരയിലേക്ക് പാമ്പ് കയറുന്നത് കണ്ടിട്ടും ഭയപ്പെടാതെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ് പൂച്ച. എന്താണെന്നറിയാൻ പാമ്പിന്‍റെ അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കിയ ശേഷം വീണ്ടും കുറച്ച് ദൂരെ മാറിയിരുന്ന് പാമ്പിന്‍റെ ചലനങ്ങളെ നിരീക്ഷിക്കുന്ന പൂച്ചയെയും ദൃശ്യങ്ങളിൽ കാണാം.
ഏതായാലും ചുമരിലൂടെ മേൽക്കൂരയിലെത്തിയ പാമ്പിന്‍റെ ആഭ്യാസ പ്രകടനത്തോടൊപ്പം ധീരനായ പൂച്ചയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വൈറൽഹോഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ദൃശ്യങ്ങൾ പ്രദർശിക്കപ്പെട്ടത്. ആകാംക്ഷ കാരണം പൂച്ച മരിച്ചുകാണുമെന്നും,ജീവിച്ചിരിക്കുന്നെങ്കിൽ പൂച്ചക്ക് ധീരതക്കുള്ള അവാർഡ് നൽകണമെന്നുമുൾപ്പെടെ രസകരമായ കമന്‍റുകളാണ് വീഡിയോക്ക് ലഭിച്ചത്. ഇത്രയും വലിയ പാമ്പുകളുള്ള പ്രദേശത്ത് മനുഷ്യൻ എങ്ങനെയാണ് ജീവി ക്കുന്നതെന്നതിൽ ആശങ്കയുണ്ടെന്നും കാഴ്ച്ചക്കാരിൽ ചിലർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.