വാഷിങ്ടൺ: മാധ്യമപ്രവർത്തകെയ ഭീഷണിപ്പെടുത്തിയതിന് സസ്പെൻഷനിലായ വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ടി.ജെ. ഡക്ലോ രാജിവെച്ചു. രാജി സ്വീകരിച്ചതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി െജൻ സാകി അറിയിച്ചു.
ആരെയും വിലകുറച്ചുകാണാതെ മറ്റുള്ളവരോട് നന്നായി പെരുമാറുക എന്ന നിയമം പാലിക്കാൻ വൈറ്റ്ഹൗസ് ജീവനക്കാർ ബാധ്യസ്ഥരാണെന്നും അവർ പറഞ്ഞു. തനിക്ക് വലിയൊരു പാഠമാണിതെന്നും കൂടുതൽ നന്നായി പെരുമാറുമെന്നും ഡക്ലോ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഒരു മാധ്യമപ്രവർത്തകയുമായുള്ള ഡക്ലോയുടെ പ്രണയബന്ധത്തെക്കുറിച്ച് വാർത്ത ചെയ്യാനെത്തിയ പൊളിറ്റിേകായുടെ വനിതാ റിപ്പോർട്ടറെ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. വാർത്ത പ്രസിദ്ധീകരിച്ചാൽ അവരെ തകർത്തുകളയുമെന്നും ഡക്ലോ പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.