ജനീവ: കൊേറാണ വൈറസിന്‍റെ ഉത്ഭവം അന്വേഷിക്കാൻ പുറപ്പെട്ട ശാസ്ത്രജ്ഞർക്ക് ചൈനയിൽ പ്രവേശിക്കാൻ അനുമതി നൽകാത്തതിനെതിരെ ലോകാരോഗ്യ സംഘടന. കൊറോണ വൈറസിൻറെ ഉത്ഭവത്തെക്കുറിച്ച് അേന്വഷിക്കുന്നതിനായി 10 അംഗ സംഘത്തെ നിയോഗിച്ചു. എന്നാൽ, ശാസ്ത്രജ്ഞർക്ക് ഇതുവരെ ചൈന അനുമതി നൽകിയിട്ടില്ല. ഇത് നിരാശാജനകമാണ്. മുതിർന്ന ചൈനീസ് അധികൃതരുമായി ഞാൻ സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രഥമദൗത്യം ഇതാണെന്ന് അറിയിക്കുകയും ചെയ്തതായി േലാകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ജനീവയിൽ നടന്ന ഓൺൈലൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 അംഗ സംഘത്തിലെ രണ്ടുപേർ ഇതിനോടകം തന്നെ ചൈനയിലേക്ക് പുറപ്പെട്ടു. എന്നാൽ രണ്ടുപേർക്കും ചൈനയിൽ പ്രവേശിക്കാൻ അനുമതി നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞനായ പീറ്റർ ബെൻ എംബാരെക്കിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂൈലയിൽ ചൈനയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യം കൊറോണ വൈറസ് കണ്ടെത്തുന്നത്. പിന്നീട് എല്ലാ ലോകരാജ്യങ്ങളിലേക്കും വൈറസ് പടർന്നുപിടിക്കുകയായിരുന്നു. വൈറസിന്‍റെ ഉത്ഭവം കൃത്യമായി മനസിലാക്കിയാൽ മാത്രമേ വൈറസിനെ തുടച്ചുനീക്കാൻ സാധിക്കുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.