ലണ്ടൻ: ചാൾസ് രാജാവ് അധികാരമേൽക്കുന്ന ചടങ്ങ് ഇന്ന് നടക്കാനിരിക്കെ, ആരൊക്കെ ചടങ്ങിൽ പങ്കെടുക്കാനുണ്ടാകും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. 100 രാഷ്ട്രത്തലവൻമാർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് ചാൾസ് രാജാവിന്റെ മകൻ ഹാരി രാജകുമാരന്റെ ഭാര്യയായ മേഗൻ മാർക്കിളിന്റെ അസാന്നിധ്യമാണ്. ഹാരിയും മക്കളായ ആർച്ചിയും ലിലിബെറ്റും ചടങ്ങിൽ പങ്കെടുക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
മേഗന്റെ അസാന്നിധ്യം നിലവിൽ രാജകുടുംബവുമായുള്ള അസ്വാരസ്യം വർധിക്കാൻ കാരണമാകുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 2020ൽ രാജപദവികൾ ഉപേക്ഷിച്ച് ബ്രിട്ടനിൽ നിന്ന് യു.എസിലേക്ക് താമസം മാറിയതിനു ശേഷം എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിലാണ് ഏറ്റവുമൊടുവിൽ ഹാരിയും മേഗനും വില്യമും ചാൾസ് രാജാവും ഒരുമിച്ചെത്തിയത്. വംശീയാതിക്രമം നേരിട്ടതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മേഗൻ രാജകുടുംബത്തിനു നേരെ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.