മാലദ്വീപിന്റെ നിയുക്ത പ്രസിഡൻറ് മുഹമ്മദ് മുയിസു

ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്നാവർത്തിച്ച് മാലദ്വീപി​െൻറ നിയുക്ത പ്രസിഡൻറ് മുഹമ്മദ് മുയിസു

മാലെ: ദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് മാലദ്വീപിന്റെ നിയുക്ത പ്രസിഡൻറ് മുഹമ്മദ് മുയിസു. ആദ്യ ദിവസം മുതൽ ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കുമെന്നാണ് അദ്ദേഹത്തി​​​െൻറ പ്രഖ്യാപനം.

ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിദേശ സൈനികരെ മാലദ്വീപിൽ തങ്ങാൻ അനുവദിക്കില്ല. ഇവിടെ വിദേശ സൈന്യം ആവശ്യമില്ലെന്നാണ് ജനങ്ങൾ പറയുന്നത്. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിദേശ സൈനികരെ മാലദ്വീപിൽ തങ്ങാൻ അനുവദിക്കില്ലെന്ന് മുഹമ്മദ് മുയിസു പറഞ്ഞു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, മാലദ്വീപിൽ അനിയന്ത്രിതമായ ഇന്ത്യൻ സാന്നിധ്യം അനുവദിച്ചുവെന്നായിരുന്നു മുയിസുവി​െൻറ ആരോപണം. എന്നാൽ, മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇരു സർക്കാരുകളും തമ്മിലുള്ള കരാർ പ്രകാരം കപ്പൽ നിർമാണശാല നിർമിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് സോലിഹ് വ്യക്തമാക്കിയിരുന്നു.

ചൈനീസ് അനുകൂലിയായി പരസ്യമായി അവകാശപ്പെട്ടിട്ടുള്ള മുയിസു, രണ്ടാം ഘട്ട വോട്ടെടുപ്പിൽ 54ശതമാനം വോട്ടു നേടിയാണു ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയത്. മുയിസുവി​െൻറ വിജയത്തിൽ ഇന്ത്യയും ചൈനയും അഭിനന്ദിച്ചു. മാലദ്വീപ് ജനതയുടെ തിരഞ്ഞെടുപ്പിനെ രാജ്യം മാനിക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അഭിനന്ദിക്കുന്നുവെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Will begin efforts to remove Indian troops from Day 1: Maldives President-elect Mohamed Muizzu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT