വിനോദസഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴക്ക്; വിസ്എയറിന്റെ ലാൻഡിങ് വിഡിയോ വൈറൽ

എഥൻസ്: വിസ് എയറിന്റെ ലാൻഡിങ്ങിനിടെ വിമാനം വിനോദ സഞ്ചാരിയുടെ തലയിൽ തട്ടാതിരുന്നത് തലനാരിഴക്ക്. ഗ്രീക്ക് ദ്വീപിലെ ലാൻഡിങ്ങിനിടെയായിരുന്നു സംഭവം. വിമാനത്താവളത്തിലെ ഏറ്റവും താഴ്ന്ന പറന്നുള്ള ലാൻഡിങ്ങായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.

വിമാനത്തിന്റെ ലാൻഡിങ് വിഡിയോ കഴിഞ്ഞ ആഴ്ചയാണ് അപ്ലോഡ് ചെയ്തത്. ഗ്രീസിലെ സ്കൈതോസ് ദ്വീപിലായിരുന്നു വിമാനത്തിന്റെ സാഹസിക ലാൻഡിങ്. ദ്വീപിലെ ലാൻഡിങ് സ്ട്രിപ്പ് കടലിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്ന സാഹസികരായ വിനോദസഞ്ചാരികൾ വിമാനം ലാൻഡ് ചെയ്യുന്നതിന്റെ ചിത്രങ്ങളെടുക്കാറുണ്ട്. ഇത്തരത്തിൽ ഒരു വിനോദസഞ്ചാരി ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം ഇയാളുടെ തലയിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്നു പോയത്.

വിമാനം താഴ്ന്നുപറന്നാണ് ലാൻഡ് ചെയ്യുന്നതെന്ന് മനസിലായതോടെ ആളുകൾ മാറുന്നതും മറ്റുള്ളവരോട് മാറാൻ പറയുന്നതും വിഡിയോയിൽ കാണാം. വിമാനത്താവളത്തിലെ വേലിക്ക് സമീപത്തുകൂടെ വിമാനം കടന്നു പോകുന്നതും വിഡിയോയിൽ കാണാം.

Full View

Tags:    
News Summary - Wizz Air Flight Viral landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.