ലണ്ടൻ: 17 വർഷങ്ങൾക്ക് മുമ്പ് കാണാതായ പൂച്ചയെ കണ്ടെത്തി സ്കോട്ടിഷ് വനിത. ഇംഗ്ലണ്ടിൽ നിന്നും സ്കോട്ട്‍ലാൻഡിലെ മിഡിലോത്തിയനിലേക്ക് താമസം മാറുന്നതിനിടെയാണ് കിം കോളിയർ എന്ന സ്കോട്ടിഷ് വനിതക്ക് പൂച്ചയെ നഷ്ടമായത്.
പിന്നീട് തന്റെ പൂച്ചയായ ടില്ലിയെ നഷ്ടമായെന്ന് കാണിച്ച് അവർ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചു. പോസ്റ്ററുകളിലെ പൂച്ചയുടെ ദേഹത്തുണ്ടായിരുന്ന മൈക്രോ ചിപ്പിനെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയുന്നതിനുള്ള സ്കോട്ടീഷ് സ്ഥാപനത്തിൽ(എസ്.എസ്.പി.സി.എ) നിന്ന് കിമ്മിന് ഒരു ഫോൺ വരികയായിരുന്നു. ടില്ലിയെന്നൊരു പൂച്ച നിങ്ങൾക്കുണ്ടോയെന്ന് ചോദിച്ചായിരുന്നു ഫോൺകോൾ.
കാണാതായ സ്ഥലത്ത് നിന്ന് തന്നെയാണ് പൂച്ചയെ തിരിച്ച് കിട്ടിയതെന്ന് കിം പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായ നിലയിൽ പൂച്ച കിടക്കുന്നുവെന്ന വിവരം അജ്ഞാതനാണ് എസ്.എസ്.പി.സി.എയെ വിളിച്ചറിയിച്ചത്. 20 വയസിനോട് അടുക്കുന്ന ടില്ലി നിലവിൽ ട്യൂമർ ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. പെന്റ്ലാൻഡിലെ വെറ്റിനറി ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന ടില്ലിയോടൊപ്പം വീണ്ടും സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.